Advertisment

ജര്‍മനിയിലേക്കുള്ള വിനോദയാത്ര മുടങ്ങി; ടൂര്‍ ഓപ്പറേറ്റര്‍  ആറു ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധി

ഡല്‍ഹിയിലെ ഡെല്‍മോസ് വേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനിക്കെതിരേ പോളിമര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷനും എറണാകുളം സ്വദേശികളും സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

New Update
464646

കൊച്ചി: ജര്‍മനിയിലേക്കുള്ള വിനോദയാത്ര മുടങ്ങിയതിനാല്‍ ടൂര്‍ ഓപ്പറേറ്റര്‍ ആറു ലക്ഷം രൂപ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കൊച്ചി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവ്. ഡല്‍ഹിയിലെ ഡെല്‍മോസ് വേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനിക്കെതിരേ പോളിമര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷനും എറണാകുളം സ്വദേശികളും സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

Advertisment

ട്രാവല്‍ ഏജന്‍സിയുടെ സേവനത്തിനായി പരാതിക്കാര്‍ നല്‍കിയ നാലര ലക്ഷം രൂപ കൂടാതെ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും 45 ദിവസത്തിനുള്ളില്‍ പരാതിക്കാര്‍ക്ക് നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി.

ജര്‍മ്മനിയിലെ ഡെസല്‍ഡോര്‍ഫില്‍ നടക്കുന്ന വ്യാപാരമേളയില്‍ പങ്കെടുക്കാനാണ് ടൂറിസം കമ്പനിയെ പരാതിക്കാര്‍ സമീപിച്ചത്. ഒരാളില്‍ നിന്ന് ഒന്നര ലക്ഷം രൂപ ഈടാക്കിയാണ് ട്രാവല്‍ ഓപ്പറേറ്റര്‍ വിദേശ ടൂര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍, സമയബന്ധിതമായി ജര്‍മന്‍ വിസ ലഭ്യമാക്കാന്‍ ട്രാവല്‍ കമ്പനിക്ക് കഴിഞ്ഞില്ല. ഇതോടെ പരാതിക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ബുക്ക് ചെയ്ത വിമാന ടിക്കറ്റ് തുക എയര്‍ലൈന്‍സ്, ട്രാവല്‍ ഏജന്‍സിക്ക് നല്‍കിയെങ്കിലും ആ തുക പരാതിക്കാര്‍ക്ക് കൈമാറുന്നതിന് എതിര്‍കക്ഷി തയാറായില്ല. ഈ സാഹചര്യത്തിലാണ് കൊച്ചി ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി എതിര്‍കക്ഷിയുടെ സേവനത്തില്‍ ന്യൂനതയുണ്ടെന്ന് കണ്ടെത്തിയത്. ടൂറിസം രംഗത്തെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം പ്രവണതകളെ ചെറുക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങളെ സംരക്ഷിക്കാനും ശക്തമായ നടപടികള്‍ അനിവാര്യമാണെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

 

Advertisment