Advertisment

നട്ടെല്ലിനും വാരിയെല്ലിനും പൊട്ടല്‍ ഉള്‍പ്പെടെ  ഗുരുതര പരിക്ക്; ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനമേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്പമണ്‍തറ വീട്ടില്‍ സുജ (50)യാണ് മരിച്ചത്. 

New Update
523525

പത്തനംതിട്ട: ഭര്‍ത്താവിന്റെ മര്‍ദനത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്പമണ്‍തറ വീട്ടില്‍ സുജ (50)യാണ് മരിച്ചത്. 

ഇവരെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് സൈക്കിള്‍ സജി കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഒരുമാസം മുമ്പാണ് പത്തനംതിട്ടയിലെ പെട്രോള്‍ പമ്പിലെ തൊഴിലാളിയായ സജി മദ്യപിച്ചശേഷം ഭാര്യ സുജയെ ക്രൂരമായി മര്‍ദിച്ചത്.

നട്ടെല്ലിനും വാരിയെല്ലിനും പൊട്ടല്‍ ഉള്‍പ്പെടെയുള്ള ഗുരുതര പരിക്കേറ്റ സുജ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

ഏതാനും ദിവസം മുമ്പ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായി വീട്ടിലെത്തിയെങ്കിലും പരസഹായമില്ലാതെ എഴുന്നേല്‍ക്കാനാകാത്ത അവസ്ഥയിലായിരുന്നു സുജ. ഞായറാഴ്ച പുലര്‍ച്ചെ സ്ഥിതി വഷളായി മരിക്കുകയായിരുരുന്നു. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.

Advertisment