Advertisment

മകള്‍ താല്‍പ്പര്യമില്ലാത്ത വിവാഹം ചെയ്തു; മരുമകന്റെ മാതാപിതാക്കളെ മധ്യവയസ്‌കന്‍ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

പേരൂല്‍ സ്വദേശികളായ ലീല, ഭര്‍ത്താവ് രവീന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
6346666

കണ്ണൂര്‍: മകള്‍ താല്‍പ്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയില്‍ മരുമകന്റെ മാതാപിതാക്കളെ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പേരൂല്‍ സ്വദേശികളായ ലീല, ഭര്‍ത്താവ് രവീന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പേരൂല്‍ സ്വദേശി പവിത്രനാണ് മരുമകന്റെ മാതാപിതാക്കളെ വെട്ടി പരിക്കേല്‍പ്പിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ രാത്രിയാണ് സംഭവം. സുഹൃത്തിനൊപ്പം മകളുടെ ഭര്‍തൃഗൃഹത്തില്‍ എത്തിയ പവിത്രന്‍ മരുമകന്റെ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. ലീലയുടെയും രവീന്ദ്രന്റെയും മകനായ ധനേഷിനെ പവിത്രന്റെ സമ്മതപ്രകാരമായിരുന്നില്ല മകള്‍ ശ്രീലക്ഷ്മി കല്യാണം കഴിച്ചത്. ജനുവരിയിലായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. അതിലുണ്ടായ പകയെത്തുടര്‍ന്നാണ് ആക്രമണം. 

 

Advertisment