Advertisment

1973 മുതലുള്ള ചരിത്രം ഞാന്‍ വിളിച്ചു പറയും, പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല, പരസ്യ സംവാദത്തിന് തയ്യാറാകണം; വെല്ലുവിളിച്ച് രാജ്മേഹന്‍ ഉണ്ണിത്താന്‍

രാജ്മോഹന്‍ ഉണ്ണിത്താന്‍ ബി.ജെ.പിയില്‍ പോകുമെന്ന വിമര്‍ശനത്തിന് മറുപടിയായാരുന്നു പ്രതികരണം.

New Update
52354353535

കാസര്‍കോഡ്: പത്മജ വേണുഗോപാലിനെ വെല്ലുവിളിച്ച് രാജ്മേഹന്‍ ഉണ്ണിത്താന്‍. പത്മജ വേണുഗോപാല്‍ പരസ്യ സംവാദത്തിന് തയ്യാറാകണം. 1973 മുതലുള്ള ചരിത്രം താന്‍ വിളിച്ചു പറയും. ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. 

Advertisment

സ്ഥലവും സമയവും തീരുമാനിക്കാം. പരസ്യ സംവാദത്തിന് തയ്യാറാകണം. രാജ്മോഹന്‍ ഉണ്ണിത്താന്‍ ബി.ജെ.പിയില്‍ പോകുമെന്ന വിമര്‍ശനത്തിന് മറുപടിയായാരുന്നു പ്രതികരണം. എന്റെ അച്ഛന്‍ കെ. കരുണാകരന്‍ അല്ല. പയ്യന്നൂരിലും കല്ല്യാശേരിയിലും വ്യാപകമായി സി.പി.എം. കള്ളവോട്ട് ചെയ്തു. ബൂത്ത് പിടിത്തം നടന്നു. എത്ര കള്ള വോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിന് ഞാന്‍ വിജയിക്കും.

മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ സി.പി.എം, ബി.ജെ.പി.  വോട്ടുകള്‍ കുറയും. പല ബൂത്തിലും ഇരിക്കാന്‍ സി.പി.എം. ഏജന്റുമാര്‍ ഉണ്ടായിരുന്നില്ല. ബി.ജെ.പി. വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് വരും. എസ്.പി. രാഷ്ട്രീയം കളിച്ചെന്നും ഉടന്‍ എസ.പിയെ മാറ്റാന്‍ തയ്യാറാകണം. ഇ.പി. ജയരാജന്‍ ജാവഡേക്കറെ കണ്ടത് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ആഗോള താപനത്തെക്കുറിച്ചും സംസാരിക്കാനാകുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. 

 

Advertisment