Advertisment

സിദ്ധാര്‍ഥന്റെ മരണം: ഹൈക്കോടതിയില്‍  പ്രാഥമിക കുറ്റപത്രം ഹാജരാക്കി സി.ബി.ഐ.

പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും. 

New Update
542424

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ ഹൈക്കോടതിയില്‍ പ്രാഥമിക കുറ്റപത്രം ഹാജരാക്കി സി.ബി.ഐ. കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും. 

കോളജ് യൂണിയന്‍ ചെയര്‍മാന്‍ അരുണ്‍ ഉള്‍പ്പെടെ എട്ടുപേരാണു ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. സിദ്ധാര്‍ഥന്‍ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും പ്രതികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും സി.ബി.ഐ. നേരത്തെ കോടതിയെ അറിയിച്ചിരുന്നു. 

എന്നാല്‍, ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നാണു ഹരജിക്കാരുടെ വാദം. 60 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണെന്നും ജാമ്യം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

Advertisment