Advertisment

നിലമ്പൂരില്‍ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍; അബദ്ധത്തില്‍ വീണെന്ന് സംശയം

എരഞ്ഞി മങ്ങാട് സ്വദേശി ഷിബു(42)വാണ് മരിച്ചത്.

New Update
353535

മലപ്പുറം: നിലമ്പൂരില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരഞ്ഞി മങ്ങാട് സ്വദേശി ഷിബു(42)വാണ് മരിച്ചത്.

കിണറിന്റെ പടവില്‍ ഇരിക്കുമ്പോള്‍ അബദ്ധത്തില്‍ വീണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടത്തിനുശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

 

Advertisment