Advertisment

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അര്‍ജുന്‍  കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ 29ന്

2021 ജൂണ്‍ 10ന് രാത്രി എട്ടരയ്ക്കായിരുന്നു സംഭവം.

New Update
535353

കല്‍പ്പറ്റ: നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസില്‍ 29ന് ശിക്ഷ വിധിക്കും.അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി-രണ്ട് ജഡ്ജി എസ്.കെ. അനില്‍കുമാറാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 

2021 ജൂണ്‍ 10ന് രാത്രി എട്ടരയ്ക്കായിരുന്നു സംഭവം. അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തില്‍ 41 അംഗ അന്വേഷണസംഘം രൂപവത്കരിച്ചാണ് കേസന്വേഷിച്ചത്. കേസില്‍ അന്വേഷണേ ഉദ്യോഗസ്ഥനുള്‍പ്പെടെ 75 സാക്ഷികളെയാണ് വിസ്തരിച്ചത്. 179 രേഖകളും 39 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ഡിസംബര്‍ 20നാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്. ഫെബ്രുവരി 16നാണ് വാദംകേള്‍ക്കല്‍ തുടങ്ങിയത്.

Advertisment