Advertisment

ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിച്ച് കളരി പഠിക്കാനെത്തിയ 9 വയസുകാരിയെ പീഡിപ്പിച്ച പരിശീലകന് 64 വര്‍ഷം തടവ്

എരൂര്‍ എസ്.എം.പി. കോളനിയില്‍ താമസിക്കുന്ന എംബി സെല്‍വരാജിനാണ് ശിക്ഷ. 

New Update
4634634446

കൊച്ചി: കളരി പഠിക്കാനെത്തിയ 9 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പരിശീലകന് 64 വര്‍ഷം തടവും 2.85 ലക്ഷം രൂപ പിഴയും. എരൂര്‍ എസ്.എം.പി. കോളനിയില്‍ താമസിക്കുന്ന എംബി സെല്‍വരാജിനാണ് ശിക്ഷ. 

Advertisment

കൊച്ചി പോക്‌സോ കോടതി ജഡ്ജി കെ. സോമനാണ് വിധി പ്രസ്താവിച്ചത്. പോക്‌സോ, ബലാത്സംഗം തുടങ്ങി ശെല്‍വരാജിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. 

സ്വയം പ്രതിരോധത്തിനായി കളരി അഭ്യസിക്കാനാണ് മാതാപിതാക്കള്‍ കുട്ടിയെ കളരിയില്‍ ചേര്‍ത്തത്. 2016 ഓഗസ്റ്റ് മുതല്‍ 2018 ഓഗസ്റ്റ് വരെ സെല്‍വരാജന്‍ കുട്ടിയെ പല തവണ പീഡിപ്പിച്ചു. ഫോണില്‍ അശ്ലീല വീഡിയോകള്‍ കുട്ടിയെ കാണിച്ച കുറ്റവും തെളിഞ്ഞിട്ടുണ്ട്. എരൂരില്‍ പ്രതി നടത്തിയ കളരി പരിശീലന കേന്ദ്രത്തില്‍ വച്ചായിരുന്നു പീഡനം. വിവരമറിഞ്ഞ മതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

 

Advertisment