Advertisment

പാനൂരില്‍ യൂത്ത് കോണ്‍ഗ്രസ് വനിതാ  നേതാവിന്റെ വീട് കയറി ആക്രമണം

അച്ഛനെയും അമ്മയെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

New Update
64646

പാനൂര്‍: പാനൂരിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. ഷിബിനയുടെ വീട്ടില്‍ കയറി ഒരു സംഘം സി.പി.എമ്മുകാര്‍ അക്രമം നടത്തിയതായി പരാതി. 

ഷിബിനയുടെ അച്ഛനെയും അമ്മയെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. വീട്ടുവളപ്പില്‍ നാട്ടിയിരുന്ന സ്ഥാനാര്‍ഥിയുടെ പ്രചാരണ സാമഗ്രികളും നശിപ്പിച്ചു. സംഭവത്തില്‍ പാനൂര്‍ ലക്ഷംവീട് കോളനിയിലെ സി.പി.എം. പ്രവര്‍ത്തകന്‍ അശ്വനിഘോഷ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പാനൂര്‍ പൊലിസില്‍ പരാതി നല്‍കി.

ഷിബിനയുടെ വീട് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍, ഡി.സി.സി. സെക്രട്ടറി കെ.പി. സാജു, വി. സുരേന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അതേസമയം കടവത്തൂര്‍ മോസ്‌കോ റോഡിലെ മത്തത്ത് അഷ്‌റഫിന്റെ വീടിന് നേരെ ഒരു സംഘം മുട്ടയെറിഞ്ഞു.

Advertisment