Advertisment

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വൈദ്യുതക്കാര്‍ മരത്തിലിടിച്ച് കത്തി മലയാളികുടുംബത്തിലെ  നാലുപേര്‍ക്ക് ദാരുണാന്ത്യം

സ്റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള റോഡില്‍ ബുധനാഴ്ച രാത്രി 9.30നായിരുന്നു അപകടം.

New Update
6467477

കൊടുമണ്‍: അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വൈദ്യുതക്കാര്‍ മരത്തിലിടിച്ച് കത്തി മലയാളികുടുംബത്തിലെ നാലുപേര്‍ മരിച്ചു. കൊടുമണ്‍ സ്വദേശിയും ചെന്നൈ അണ്ണാനഗര്‍ ഈസ്റ്റില്‍ താമസക്കാരനുമായ ജോര്‍ജ് സി. ജോര്‍ജി(ജോര്‍ജി)ന്റെ മകന്‍ തരുണ്‍ ജോര്‍ജ് (42), ഭാര്യ റിന്‍സി (38), മക്കളായ റോവന്‍ (12), ആരോണ്‍ (8) എന്നിവരാണ് മരിച്ചത്. 

കൊടുമണ്‍ കിഴക്ക് ചെറുകര കുടുംബാംഗമാണ് ജോര്‍ജ് സി. ജോര്‍ജ്. സ്റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള റോഡില്‍ ബുധനാഴ്ച രാത്രി 9.30നായിരുന്നു അപകടം. വഴിവക്കിലെ ഓക്ക് മരത്തിലാണ് കാര്‍ ഇടിച്ചത്. ടെക്ക് കമ്പനി ഉദ്യോഗസ്ഥനായ തരുണ്‍ ജോര്‍ജിന്റെ കുടുംബം വര്‍ഷങ്ങളായി ചെന്നൈയിലാണ്. പിതാവ് ജോര്‍ജ് സി. ജോര്‍ജ്. അനിതയാണ് തരുണിന്റെ അമ്മ. സംസ്‌കാരം പിന്നീട്.

 

Advertisment