Advertisment

തൊടുപുഴ മൂലമറ്റത്ത് കോണ്‍ഗ്രസ് നേതാവ് വീടിന് സമീപം  ഗോഡൗണില്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിങ്കളാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
4747

ഇടുക്കി: മൂലമറ്റത്ത് കോണ്‍ഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

Advertisment

തിങ്കളാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അറക്കുളം സര്‍വീസ് സഹകരണബാങ്ക് ചെയര്‍മാനായിരുന്ന ടോമി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായിരുന്നു. മരണ കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. 

മൂലമറ്റം ഹൈസ്‌കൂള്‍ ജങ്ഷനില്‍ കിഴക്കേക്കര കോളനിയിലാണ് ടോമി താമസിക്കുന്നത്. വീടിന് സമീപം തന്നെയാണ് റബര്‍ ഡീലറായ ഇദ്ദേഹത്തിന്റെ ഗോഡൗണ്‍. കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി.

(ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ: 1056, 0471- 2552056)

Advertisment