Advertisment

ഹെല്‍മറ്റ് തിരിച്ച് ചോദിച്ചതിന്റെ വൈരാഗ്യം;  തൃശൂരില്‍ അയല്‍വാസികള്‍ തമ്മില്‍ കൈയാങ്കളി, യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റു

മൂന്നുപീടിക സ്വദേശികളായ അശ്വിന്‍, നവീന്‍ എന്നിവരെയാണ് ഏഴംഗ സംഘം ആക്രമിച്ചത്.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
646466

തൃശൂര്‍: ഹെല്‍മെറ്റ് തിരിച്ചു ചോദിച്ചതിലുള്ള വൈരാഗ്യത്തില്‍ യുവാക്കളെ വളഞ്ഞിട്ട് ആക്രമിച്ചു. മൂന്നുപീടിക സ്വദേശികളായ അശ്വിന്‍, നവീന്‍ എന്നിവരെയാണ് ഏഴംഗ സംഘം ആക്രമിച്ചത്. നാട്ടുകാര്‍ ഇടപ്പെട്ട് യുവാക്കളെ രക്ഷിക്കുകയായിരുന്നു. 

Advertisment

മര്‍ദനമേറ്റ യുവാക്കളും ആക്രമിച്ചവരും അയല്‍വാസികളാണ്. പരിക്കേറ്റ യുവാക്കളെ ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിവിട്ടു. തൃശൂര്‍ കൈപ്പമംഗലം മൂന്നുപീടികയില്‍ ഇന്നലെ വൈകുന്നേരം ആറിനാണ് സംഭവം. 

അശ്വിന്റെ ഹെല്‍മെറ്റ് അതുല്‍ എന്ന യുവാവ് കൊണ്ടു പോയിരുന്നു. ഹെല്‍മെറ്റ് തിരിച്ചു ചോദിച്ചിട്ട് നല്‍കാതിരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇതിനിടെ ഹെല്‍മെറ്റ് തിരിച്ചു തരാത്തിനാല്‍ ഇവരുടെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് തടഞ്ഞുവച്ചു. ഇതിനെത്തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തില്‍  പരാതി ലഭിക്കാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്ന് കൈപ്പമംഗലം പോലീസ് പറഞ്ഞു. 

 

Advertisment