Advertisment

ആലുവയില്‍ വീട്ടില്‍നിന്ന് നാല് തോക്കുകളും  വെടിയുണ്ടകളും പിടിച്ചെടുത്തു; നിരവധി കേസുകളിലെ  പ്രതി കസ്റ്റഡിയില്‍

റിയാസ് എന്നയാളുടെ വീട്ടില്‍നിന്നാണ് തോക്കുകളും വെടിയുണ്ടകളും പിടികൂടിയത്. 

New Update
35353

കൊച്ചി: രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ ആലുവ മാഞ്ഞാലിയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. റിയാസ് എന്നയാളുടെ വീട്ടില്‍നിന്നാണ് തോക്കുകളും വെടിയുണ്ടകളും പിടികൂടിയത്. 

ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. എട്ടു ലക്ഷത്തിലേറെ രൂപയും പിടിച്ചെടുത്തതായി പറയുന്നു. 

രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പോലീസിന്റെ റെയ്ഡ്. രണ്ട് റിവോള്‍വറുകളും രണ്ട് പിസ്റ്റളുകളുമാണ് പിടിച്ചെടുത്തത്. തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്നാണ് വിവരം. ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളയാളാണ് റിയാസെന്ന് പോലീസ് പറഞ്ഞു. 

Advertisment