Advertisment

കനത്ത ചൂട്: കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീപിടിത്തം; ഏക്കറുകണക്കിന് ഭൂമി കത്തിനശിച്ചു

കണ്ണൂര്‍ കല്യാശേരി വയക്കര വയലിലാണ് തീപ്പിടുത്തമുണ്ടായത്.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
t64666

കണ്ണൂര്‍: കനത്ത ചൂടിനെത്തുടര്‍ന്ന് കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീപിടിത്തം. ഏക്കറുകണക്കിന് ഭൂമികത്തി നശിച്ചു. ഇന്ന് ഉച്ചയോടെയാണ് രണ്ടിടത്തും തീ പിടിത്തമുണ്ടയത്.

Advertisment

കണ്ണൂര്‍ കല്യാശേരി വയക്കര വയലിലാണ് തീപ്പിടുത്തമുണ്ടായത്. നാല്‍പത് ഏക്കറിലധികം ഭൂമിയിലാണ് തീപിടുത്തമുണ്ടായത്. ഉണങ്ങിയ പുല്ലായതിനാല്‍ പെട്ടന്ന് തീ പര്‍ന്ന് പിടിക്കുകയായിരുന്നു.

തൃശൂരില്‍ പറവട്ടാനിയില്‍ കുന്നത്തുംകര പാടത്താണ് തീ പടര്‍ന്നത്. പ്രദേശത്താകെ പുക നിറഞ്ഞതോടെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. കനത്ത ചൂടാണ് വയലുകളില്‍ തീപ്പിടിത്തമുണ്ടാകാന്‍ കാരണമായതെന്നാണ് നിഗമനം. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. 

 

Advertisment