Advertisment

ദിശതെറ്റി വന്ന കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു

ചൊവ്വാഴ്ച 11ന് നിലമാമൂട് ജങ്ഷനിലായിരുന്നു അപകടം. 

New Update
8568585

തിരുവനന്തപുരം: സ്‌കൂട്ടര്‍ യാത്രക്കാരിയെ ദിശമാറി വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരി സുകന്യ(24)ക്ക് തെറിച്ചുവീണു പരിക്കേറ്റു. കാരക്കോണത്തുനിന്ന് വെള്ളറടയിലേക്ക് വരുകയായിരുന്ന സ്‌കൂട്ടറിലാണ് നിലമാമൂട്ടിലെ പോക്കറ്റ് റോഡില്‍നിന്ന് മെയിന്‍ റോഡിലേക്ക് കയറിയ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ചൊവ്വാഴ്ച 11ന് നിലമാമൂട് ജങ്ഷനിലായിരുന്നു അപകടം. 

അമിതവേഗത്തില്‍ വന്ന കാര്‍ ദിശമാറി സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 

പ്രധാന റോഡിലെ അപകടം പാറശാല-വെള്ളറട റൂട്ടില്‍ ഏറെനേരം ഗതാഗത തടസം സൃഷ്ടിച്ചു. പോലീസ് എത്തി വാഹനങ്ങള്‍ നീക്കം ചെയ്തശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്.

 

Advertisment