Advertisment

ചില്ലറയെച്ചൊല്ലി തര്‍ക്കം: കണ്ടക്ടര്‍ മര്‍ദ്ദിച്ച് ഓടുന്ന ബസില്‍നിന്ന് തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

കരുവന്നൂര്‍ സ്വദേശി പവിത്ര(68)നാണ് മരിച്ചത്. 

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
4747

തൃശൂര്‍: തൃശൂരില്‍ കണ്ടക്ടര്‍ മര്‍ദ്ദിക്കുകയും ഓടുന്ന ബസില്‍നിന്ന് തള്ളിയിടുകയും ചെയ്തതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. കരുവന്നൂര്‍ സ്വദേശി പവിത്ര(68)നാണ് മരിച്ചത്. 

ഗുരുതര പരിക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ രണ്ടിനാണ് ചില്ലറയെച്ചൊല്ലി തര്‍ക്കവും കണ്ടക്ടറുടെ മര്‍ദ്ദനവും ഉണ്ടായത്. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബസില്‍ നിന്നാണ് പവിത്രനെ തള്ളി പുറത്താക്കിയത്.

ചവിട്ടേറ്റ പവിത്രന്‍ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ തല കല്ലിലിടിച്ചതിനെത്തുടര്‍ന്ന് ഗുരുതര 

പരിക്കേറ്റിരുന്നു. കേസില്‍ ബസ് കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷ് റിമാന്‍ഡിലാണ്.

Advertisment