Advertisment

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരംവീണ് ഗുരുതര  പരിക്കേറ്റ് ചികിത്സയിലിരുന്ന ടാക്‌സി ഡ്രൈവര്‍ മരിച്ചു

ഗുരുതര പരിക്കേറ്റ അസീസ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

New Update
436346

പാലക്കാട്: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കല്ലാച്ചിയിലെ ടാക്‌സി ഡ്രൈവര്‍ വാണിമേല്‍ ചേലമുക്ക് സ്വദേശി ഏക്കോത്ത് അസീസാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ അസീസ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

നാദാപുരം വാണിമേല്‍ പാലത്തിന് സമീപത്തെ അരയാല്‍ മരത്തിന്റെ തടിഭാഗം ബൈക്ക് യാത്രക്കാരുടെ മുകളില്‍ പതിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന പാറോള്ള പറമ്പത്ത് നൗഫല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഞായറാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം.

Advertisment