Advertisment

തുമ്പിമലയില്‍ കണ്ടത് പുലിയാണോ എന്നതില്‍ വ്യക്തതയില്ലെന്ന് വനം വകുപ്പ്, എരുമേലി-ഒഴക്കനാട് റോഡില്‍ പുലി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ബൈക്ക് യാത്രികന് പരുക്കേറ്റു; പുലിപ്പേടിയില്‍ പുറത്തിറങ്ങാന്‍ മടിച്ച് നാട്ടുകാര്‍

രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് നിസാര പരുക്കേറ്റു.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
535353

കോട്ടയം: തുമ്പിമലയില്‍ കണ്ടത് പുലിയാണോ എന്നതില്‍ വ്യക്തതയില്ലെന്ന് വനം വകുപ്പ്. എരുമേലി-ഒഴക്കനാട് റോഡില്‍ പുലി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ബൈക്ക് യാത്രികന് പരുക്കേറ്റു. അതും പുലിയല്ല കാട്ടുപൂച്ചയാകാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. പുലിപ്പേടിയില്‍ പുറത്തിറങ്ങാന്‍ മടിച്ച് നാട്ടുകാര്‍. ജോലി കഴിഞ്ഞു വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെ റോഡിന് കുറുകെ പുലി ചാടിവീണെന്ന് യുവാവ് പറഞ്ഞു.

Advertisment

രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് നിസാര പരുക്കേറ്റു. അതേസമയം യുവാവ് കണ്ടത് കാട്ടുപൂച്ചയെ ആയിരിക്കാമെന്ന് നിഗമനത്തിലാണ് വനപാലകര്‍. ഇന്നലെ വൈകിട്ട് എരുമേലി-ഒഴക്കനാട് റോഡില്‍ വച്ചാണ് സംഭവം. ഒഴക്കനാട് ചെന്നയ്ക്കാട്ട് അഭിമന്യു(23)വാണ് ബൈക്കില്‍ വരുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. റോഡിന് നടുവിലേക്ക് എടുത്തുചാടിയ പുലി ഉടന്‍ ഓടി മറഞ്ഞെന്നും അഭിമന്യു പറയുന്നു. വനപാലകര്‍ കാട്ടുപൂച്ചയാണെന്നു പറയുന്നതെങ്കിലും ആശങ്കയോടെയാണ് പ്രദേശവാസികള്‍ ഓരോ മണിക്കൂറും തള്ളി നിക്കുന്നത്.

അതേസമയം കടനാട് പഞ്ചായത്തിലെ തുമ്പിമലയില്‍ പുലിയെ കണ്ടെന്ന അഭ്യൂഹത്തെത്തുടര്‍ന്ന്  വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നട ത്തി. പരിശോധനയില്‍ വ്യക്തമായ തെളിവുകള്‍ കണ്ടെത്താനായില്ല. ഈ സ്ഥലം വിവിധ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ളതാണ്. അമ്പതേക്കറോളം വരുന്ന പ്രദേശം കൃഷിയില്ലാതെ വനമായി മാറിയിരിക്കുകയാണ്.

എന്നാല്‍, പുലിയുടെ കാല്‍ പ്പാടുകള്‍ ഇവിടെ കണ്ടെതന്‍ സാധിച്ചിട്ടില്ല. ഈ സ്ഥലത്തിന് 15 കിലോമീറ്റര്‍ അകലെ ഇടുക്കി ജില്ലയില കരിങ്കുന്നം പഞ്ചായത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങളില്‍ പുലിയിറങ്ങിയതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍, കടനാട് പഞ്ചായത്തിന്റെ പരിധിയിലുള്ള സ്ഥലങ്ങളില്‍ നായ്ക്കളെയോ, ജീവികളെയോ കൊന്നതായി കണ്ടെതന്‍ സാധിച്ചിട്ടില്ല. ജനപ്രതിനിധികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് വണ്ടംപതാല്‍ ഫോറസ്റ്റ് ഓഫീസര്‍ സാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോ ധനയ്‌ക്കെത്തിയത്.

Advertisment