Advertisment

ഹരികുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍  ഇന്ന് ഉച്ചയ്ക്ക് 2.30ന് തൈക്കാട് ശാന്തികവാടത്തില്‍; വീട്ടിലും വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലും പൊതുദര്‍ശനം

ഇന്നലെ വൈകുന്നേരമാണ് ചലച്ചിത്ര സംവിധായകനും തിരകഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

New Update
5353553

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും തിരകഥാകൃത്തുമായ ഹരികുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്നു നടക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം. പാങ്ങോട് ചിത്രാ നഗറിലെ സ്വവസതിയില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം 12.30 ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ എത്തിക്കും. ഇവിടെയും പൊതുദര്‍ശനത്തിന് ശേഷമാകും സംസ്‌കാരചടങ്ങുകള്‍.

Advertisment

ഇന്നലെ വൈകുന്നേരമാണ് ചലച്ചിത്ര സംവിധായകനും തിരകഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കയായിരുന്നു മരണം. സുകൃതം, ഉദ്യാനപാലകന്‍ തുടങ്ങി മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച പ്രതിഭയാണ് ഹരികുമാര്‍. 40 വര്‍ഷത്തിലധികം നീണ്ട സിനിമ ജീവിതത്തില്‍ 18 സിനിമകള്‍ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്.

 

 

Advertisment