Advertisment

കിണര്‍ നിര്‍മാണജോലിക്കിടെ  സൂര്യാഘാതമേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

ഉടുമ്പന്റവിടെ മതേമ്പത്ത് യു.എം. വിശ്വനാഥ (53)നാണ് മരിച്ചത്.

New Update
5355

മാഹി: ജോലിക്കിടെ സൂര്യാഘാതമേറ്റ മധ്യവയസ്‌കന്‍ ചികിത്സക്കിടെ മരിച്ചു. പന്തക്കല്‍ സ്വദേശി ഉടുമ്പന്റവിടെ മതേമ്പത്ത് യു.എം. വിശ്വനാഥ (53)നാണ് മരിച്ചത്. നെടുമ്പ്രത്തെ പറമ്പില്‍ കിണര്‍ നിര്‍മാണജോലിക്കിടെ കിണര്‍ കുഴിക്കല്‍ പൂര്‍ത്തിയായി പടവുകള്‍ കെട്ടുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്.

കുഴഞ്ഞുവീണ വിശ്വനാഥനെ ഉടന്‍ പള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് മഞ്ഞോടിയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ മൂന്നോടെ മരിച്ചു. ഭാര്യ: പ്രജിഷ. മക്കള്‍: വിഷ്ണുപ്രിയ, വിനയപ്രിയ

 

Advertisment