Advertisment

കടയിലേക്കെന്ന് പറഞ്ഞ് പോയി; മനോവൈകല്യമുള്ള യുവതിയെ കാണാതായെന്ന് പരാതി

വിവരം ലഭിക്കുന്നവര്‍ ബേപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ (0495 2414002, 9497980724) അറിയിക്കണം. 

New Update
467588999

ബേപ്പൂര്‍: യുവതിയെ കാണാതായെന്ന് പരാതി. നടുവട്ടം മാരുതി ബസ് സ്റ്റോപ്പിന് സമീപം എടത്തില്‍പറമ്പില്‍ ബീരാന്‍ കോയയുടെ മകള്‍ ഷഹര്‍ബാനു(38)വിനെയാണ് കാണാതായതായി ബേപ്പൂര്‍ പോലീസില്‍ പരാതി നല്‍കിയത്. യുവതിക്ക് മനോവൈകല്യമുണ്ട്.

വീട്ടില്‍നിന്ന് ഈ മാസം 12ന് രാവിലെ ഏഴുമണിക്ക് കടയിലേക്ക് പോവുകയാണെന്നു പറഞ്ഞ് ഇറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. പള്ളികള്‍ക്ക് സമീപമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ബന്ധുക്കള്‍ അറിയിക്കുന്നത്. വിവരം ലഭിക്കുന്നവര്‍ ബേപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ (0495 2414002, 9497980724) അറിയിക്കണം. 

 

Advertisment