Advertisment

ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പന; കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍

റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയിലാണ് 18.800 ഗ്രാം എം.ഡി എം.എയുമായി പ്രതികള്‍ പിടിയിലാകുന്നത്. 

New Update
47747

കോഴിക്കോട്: ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന രണ്ട് പേരെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ഹോട്ടല്‍ മുറിയില്‍നിന്നും പിടികൂടി. കണ്ണൂര്‍ സ്വദേശി പൂഴാതി മര്‍ഹബ മന്‍സില്‍ തങ്ങള്‍ എന്നറിയപ്പെടുന്ന പി.എം. അബ്ദുള്‍ നൂര്‍ (45), തിരുവമ്പാടി സ്വദേശി പുലൂരാംപാറ കുന്നുമ്മല്‍ ഹൗസില്‍ മുഹമദ്ദ് ഷാഫി (36) എന്നിവരെ നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.പി. ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാന്‍സാഫും, സബ് ഇന്‍സ്‌പെക്ടര്‍ മുഹമദ്ദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും ചേര്‍ന്ന് പിടികൂടി. 

Advertisment

കോഴിക്കോട് സിറ്റി പൊലീസ് ഡെപ്പൂട്ടി കമ്മിഷണര്‍ അനൂജ് പലിവാള്‍ ഐ.പി.എസിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയിലാണ് 18.800 ഗ്രാം എം.ഡി എം.എയുമായി പ്രതികള്‍ പിടിയിലാകുന്നത്. 

ബംഗളുരുവില്‍ നിന്നും എം.ഡി.എം.എ. കോഴിക്കോട്ടേക്ക് എത്തിച്ച് നല്‍കുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ അബ്ദുള്‍ നൂര്‍ വല്ലപ്പോഴും കോഴിക്കോട് വരുന്ന ഇയാള്‍ ബംഗളുരുവില്‍ വച്ചാണ് ഇടപാടുകള്‍ മുഴുവനും നടത്തുന്നത്. പുതിയ ബിസിനസ് പങ്കാളികളെ കണ്ടെത്തി ലഹരി കച്ചവടം നടത്താനാണ് കോഴിക്കോട്ടേക്ക് എത്തിയത്. കണ്ണൂര്‍ സ്വദേശിയാണെങ്കിലും ഇയാള്‍ ബാഗ്ലൂരിലാണ് സ്ഥിര താമസം. സുഹ്യത്തായ ഷാഫിയെ ബിസിനസില്‍ പങ്കാളിയാക്കി അവന്റെ പരിചയത്തിലുള്ളവരുമായി ബന്ധപ്പെട്ട് പുതിയ കച്ചവട തന്ത്രമായിട്ടാണ് കോഴിക്കോട്ടേക്ക് വന്നത്. 

അറസ്റ്റിലായ നൂര്‍ ബംഗളുരുവില്‍ താമസിച്ച് കോഴിക്കോട്ട് നിന്നും വരുന്ന ആവശ്യകാര്‍ക്ക് ലഹരിവില്‍പന നടത്തി വരികയായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ വാട്ട്‌സ്ആപ്പിലൂടെ മാത്രമായിരുന്നു ഇയാള്‍ ബന്ധപ്പെട്ടിരുന്നത്. കൂടാതെ ഗൂഗിള്‍ ലൊക്കേഷനിലൂടെയും വാട്‌സ്ആപ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരുന്ന ഇയാളെക്കുറിച്ച് അറിവുണ്ടാകാതിരുന്നതും പോലീസിനെ കുഴക്കി. 

എന്നാല്‍, ഏറെ നാളത്തെ നിരീക്ഷണത്തില്‍ ഇയാളുടെ നീക്കങ്ങള്‍ മനസിലാക്കിയ പോലീസ് സംഘം വളരെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇവര്‍ രണ്ട് പേരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളുകളാണ്. ലഹരി കച്ചവടം നടത്തി ആര്‍ഭാടജീവിതം നയിച്ച് ഇവര്‍ ബംഗളുരുവില്‍ താമസിക്കുകയായിരുന്നു. ബഗളുരുവിലെ മയക്കുമരുന്ന് കച്ചവടക്കാരില്‍ നൂറിനെ തങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്.

ഡന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍ മനോജ് ഇടയേടത്ത്, എ.എസ്.ഐ അബ്ദുറഹ്മാന്‍, കെ. അനീഷ് മൂസേന്‍വീട്, അഖിലേഷ് കെ, ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, ടൗണ്‍ സ്റ്റേഷനിലെ എസ്.ഐ മുഹമദ്ദ് സിയാദ് എ, എസ്.ഐ ഷബീര്‍, എസ്.സി്പി.ഒമാരായ ബിനില്‍, സജീവന്‍, ഷൈജേഷ്, ജിതേന്ദ്രന്‍, ജിതിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Advertisment