Advertisment

ക്വാറിയിലെ കുളത്തില്‍ യുവാവ് മുങ്ങിമരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയില്‍

കൂവപ്പാളി പരേതനായ കേളുവിന്റെ മകന്‍ ഗോകുലാ(24)ണ് മരിച്ചത്.

New Update
6666

കല്‍പ്പറ്റ: പിണങ്ങോട് കോടഞ്ചേരി കുന്നില്‍ ക്വാറിയിലെ കുളത്തില്‍ യുവാവ് മുങ്ങിമരിച്ചു. കൂവപ്പാളി പരേതനായ കേളുവിന്റെ മകന്‍ ഗോകുലാ(24)ണ് മരിച്ചത്. ഗോകുലിനൊപ്പമുണ്ടായിരുന്ന വിദ്യാര്‍ഥി അനുരാഗാ(12) ഗുരുതരാവസ്ഥയിലാണ്. 

കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍നിന്നും പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളം പമ്പ് ചെയ്യാന്‍ ഘടിപ്പിച്ച മോട്ടറില്‍ നിന്നുണ്ടായ വൈദ്യുതാഘാതത്തെത്തുടര്‍ന്നു കുളത്തില്‍ വീണാണ് അപകടമെന്നാണു വിവരം. വൈകിട്ട് ആറിനാണ് സംഭവം. ഇരുവരും ബന്ധുക്കളാണ്.

Advertisment