Advertisment

കോഴിക്കോട് എന്‍.ഐ.ടി. ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന്  ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മുംബൈ സ്വദേശിയായ യോഗേശ്വര്‍ നാഥാണ് മരിച്ചത്. 

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
3333

കോഴിക്കോട്: കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി)യിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശിയായ യോഗേശ്വര്‍ നാഥാണ് മരിച്ചത്. 

Advertisment

രാവിലെ ആറരയോടെ ഹോസ്റ്റലിന്റെ ഏഴാം നിലയില്‍നിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് യോഗേശ്വര്‍ നാഥ്. അവസാന വര്‍ഷ ബിടെക് പരീക്ഷകള്‍ ഇന്നലെയാണ് അവസാനിച്ചത്. അതേസമയം, ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു. 



(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്പ്ലൈന്‍ നമ്പരുകള്‍: 1056, 0471- 2552056)

 

Advertisment