Advertisment

ക്ഷേത്രോത്സവത്തില്‍ കലോത്സവ കലാപരിപാടിക്കിടെ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു

പരയ്ക്കാട് തണ്ടാശേരി ജയരാജിന്റെ ഭാര്യ സതി (67)യാണ് മരിച്ചത്.

New Update
63664

തൃശൂര്‍: അരിമ്പൂരില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലോത്സവത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. പരയ്ക്കാട് തണ്ടാശേരി ജയരാജിന്റെ ഭാര്യ സതി (67)യാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് അരിമ്പൂര്‍ കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തില്‍ കലാപരിപാടി അവതരിച്ചുകൊണ്ടിരിക്കുമ്പോള്‍ സതി കുഴഞ്ഞുവീഴുകയായിരുന്നു. സംഘാടകരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുമിത്ര എന്ന വയോജന ക്ലബ്ബ് അംഗമാണ് സതി. സംസ്‌കാരം ഇന്ന് 12ന് വടൂക്കര ശ്മശാനത്തില്‍.

Advertisment