Advertisment

മേയര്‍ ആര്യ രാജേന്ദ്രന് വാട്ട്‌സാപ്പിലും സോഷ്യല്‍ മീഡിയയിലും അശ്ലീല സന്ദേശം അയച്ചയാള്‍ പിടിയില്‍

കൊച്ചി സ്വദേശി ശ്രീജിത്താണ് സൈബര്‍ പോലീസിന്റെ പിടിയിലായത്.

New Update
64646444

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ചയാള്‍ പിടിയില്‍. കൊച്ചി സ്വദേശി ശ്രീജിത്താണ് സൈബര്‍ പോലീസിന്റെ പിടിയിലായത്.

മേയറുടെ ഔദ്യോഗിക വാട്ട്‌സാപ്പിലും സോഷ്യല്‍ മീഡിയയിലും നിരവധി അശ്ലീല സന്ദേശങ്ങള്‍ വന്നിരുന്നു. ഇതുസംബന്ധിച്ച് പോലീസ് മേധാവിക്കും മ്യൂസിയും പോലീസിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവ് പിടിയിലായത്.

കെ.എസ്.ആര്‍.ടി.സി. ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനു നേര്‍ക്കു കെ.എസ്.ആര്‍.ടി.സി.  ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചെന്ന മേയറുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി.  ബസ് ആര്യയും കുടുംബവും തടഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും വിവാദമാകുകയും ചെയ്തിരുന്നു.

Advertisment