Advertisment

പയ്യന്നൂരില്‍ കാണാതായ വിവാഹിതയായ യുവതിയും കാമുകനും മരിച്ച നിലയില്‍; യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹ്യ ചെയ്തതെന്ന് സംശയം, മൃതദേഹങ്ങള്‍ കണ്ടത് യുവാവിനെ നോക്കാന്‍ ഏല്‍പ്പിച്ച വീട്ടില്‍

കോരവയല്‍ സ്വദേശി ബെറ്റി എന്ന സ്ത്രീയുടെ വീട്ടിലാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

New Update
3535

 കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. മാതമംഗലം കോയിപ്ര സ്വദേശി അനില, സുദര്‍ശന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയെ കൊലപ്പെടുത്തി സുദര്‍ശന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

കോരവയല്‍ സ്വദേശി ബെറ്റി എന്ന സ്ത്രീയുടെ വീട്ടിലാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടു നോക്കാന്‍ ഏല്‍പ്പിച്ച സുദര്‍ശനെ മാതമംഗലത്തെ പുരയിടത്തിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. 

അനിലയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടുകാര്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് അടുക്കളയ്ക്ക് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചിരുന്നു. സംഭവത്തില്‍ ദൂരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

Advertisment