Advertisment

ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ച്  വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കീഴൂര്‍ കൂളിചെമ്പ്രയില്‍ കാഞ്ഞിരത്തിങ്കല്‍ ഹൗസില്‍ ആല്‍ബര്‍ട്ട് ലൂക്കാസാ(19)ണ് മരിച്ചത്.

New Update
7767777

ഇരിട്ടി: ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. കീഴൂര്‍ കൂളിചെമ്പ്രയില്‍ കാഞ്ഞിരത്തിങ്കല്‍ ഹൗസില്‍ ആല്‍ബര്‍ട്ട് ലൂക്കാസാ(19)ണ് മരിച്ചത്.

Advertisment

ചൊവ്വാഴ്ച്ച രാത്രി 11ന് പെരുവം പറമ്പ് കപ്പച്ചേരി വളവില്‍ വച്ചായിരുന്നു അപകടം. കൂട്ടുകാര്‍ക്കൊപ്പം പടിയൂരിലെ ഒരു ക്ഷേത്രത്തിലെ ഉത്സവ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആല്‍ബര്‍ട്ട് ലുക്കാസ് സഞ്ചരിച്ച ബൈക്ക് കപ്പച്ചേരിയില്‍വച്ച് നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഗുരുതര പരുക്കേറ്റ് സമീപത്തെ കുറ്റിക്കാട്ടിലേക്ക് തെറിച്ചുവീണ ആല്‍ബര്‍ട്ടിനെയും സഹയാത്രികന്‍ ആല്‍ബി(18)യേയും നാട്ടുകാരും മറ്റ് കൂട്ടുകാരും ചേര്‍ന്ന് ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ആല്‍ബര്‍ട്ട് ലുക്കാസിനെ രക്ഷിക്കാനായില്ല.

രാജസ്ഥാന്‍ ജയ്പ്പൂര്‍ നിംസ് യൂണിവേഴ്‌സിറ്റിയില്‍ ബി.എ സൈക്കോളജി വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആല്‍ബര്‍ട്ട് ലൂക്കാസ് ക്രിസ്മസ് അവധിക്കായി നാട്ടിലെത്തിയതായിരുന്നു.

അടുത്ത ദിവസം കോളജിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് അപകടത്തില്‍പ്പെട്ടത്. കാഞ്ഞിരത്തിങ്കല്‍ കെ.വി. സില്‍ജുവിന്റെയും കെ.വി. സില്‍ജയുടെയും മകനാണ് ആല്‍ബര്‍ട്ട്. സഹോദരന്‍: ജെറാള്‍ഡ് (തെറാപ്പിസ്റ്റ്, തണല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍, കുടുക്കിമൊട്ട) സംസ്‌കാരം പിന്നീട് പെരുമ്പുന്ന പള്ളിയില്‍.

 

Advertisment