Advertisment

ഗര്‍ഭിണിയായ 16കാരി ഒരു വര്‍ഷമായി ലൈംഗികമായി  പീഡിപ്പിക്കപ്പെട്ടു; രണ്ടാനച്ഛന്‍ റിമാന്‍ഡില്‍

അമ്മയുടെ മൂന്നാമത്തെ ബന്ധത്തിലെ ഭര്‍ത്താവായ 55കാരനാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. 

New Update
45355555

പത്തനംതിട്ട: ഇലവുംതിട്ടയില്‍ ഗര്‍ഭിണിയായ 16കാരി ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് കണ്ടെത്തല്‍. പിടിയിലായ രണ്ടാനച്ഛന്‍ റിമാന്‍ഡിലാണ്. അമ്മയുടെ മൂന്നാമത്തെ ബന്ധത്തിലെ ഭര്‍ത്താവായ 55കാരനാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. 

Advertisment

ഇരുവരും മാത്രം വീട്ടിലുള്ളപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ആശാപ്രവര്‍ത്തക ഒരാഴ്ച മുമ്പ് വീട്ടിലെത്തി. ഈ സമയം 16കാരി മാത്രമാണുണ്ടായിരുന്നത്. കുട്ടിയുടെ വയറിന്റെ ഭാഗത്ത് തടിപ്പ് കണ്ട് ആശാപ്രവര്‍ത്തകയ്ക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.

ആശാപ്രവര്‍ത്തക വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇലവുംതിട്ട പോലീസ് പെണ്‍കുട്ടിയുടെ വിശദമൊഴി രേഖപ്പെടുത്തി രണ്ടാനച്ഛനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. പിടിയിലായ 55കാരന്‍ വിവാഹിതനാണ്. 

കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഭാര്യയും മക്കളുമായി അകന്നാണ് കഴിയുന്നത്. ഒന്നര വര്‍ഷം മുമ്പാണ് ഇയാള്‍ പെണ്‍കുട്ടിയേയും മാതാവിനെയും ഒപ്പം കൂട്ടുന്നത്. അതേസമയം വിവരം മാതാവിന് അറിവുണ്ടായിരുന്നു എന്നതിലടക്കം വിശദമായ അന്വേഷണം നടക്കുകയാണ്. 16കാരിയെ അടൂരിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. 

 

Advertisment