Advertisment

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞ സംഭവം: ലോക്കോ പൈലറ്റിനെതിരേ കേസെടുക്കും

തിരുവനന്തപുരത്ത്-ചെന്നൈക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. 

New Update
eepha Untitled54542.jpg

പാലക്കാട്: പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരേ കേസെടുക്കും. പാലക്കാട് കോയമ്പത്തൂര്‍ പാതയില്‍ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ഇന്നലെ രാത്രി 11നായിരുന്നു അപകടം. തിരുവനന്തപുരത്ത്-ചെന്നൈക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. 

അപടകത്തെത്തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ എത്തി ആനയ്ക്ക് ചികിത്സ നല്‍കിയിരുന്നു. 2.15നാണ് ആന ചെരിഞ്ഞത്. അപകടത്തെത്തുടര്‍ന്ന് അരമണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. രണ്ടു വയസ് തോന്നിക്കുന്ന പിടിയാനയുടെ തലയ്ക്കും പിന്‍ഭാഗത്തും ഗുരുതര പരിക്കേറ്റിരുന്നു. 

അപകടസമയത്ത് പരിസരത്തുണ്ടായിരുന്ന ആനകള്‍ ചിതറിയോടി.സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ഈ മേഖലയില്‍ ട്രെയിന്‍ വേഗ പരിധി ലോക്കോ പൈലറ്റുമാര്‍ കൃത്യമായി പാലിക്കുന്നില്ലെന്ന് വനംവകുപ്പ് ആരോപിച്ചു.

Advertisment