Advertisment

വാകത്താനത്ത് കോണ്‍ക്രീറ്റ് മിക്സിങ് യൂണിറ്റിലെ കുളത്തില്‍   അതിഥി തൊഴിലാളിയുടെ മൃതദേഹം, ചെളിയില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; പോലീസ് അന്വേഷണം ആരംഭിച്ചു

ഇന്നലെ രാത്രിയോടെയാണ് അസം സ്വദേശി ലെയ്മാന്‍ കിഷ്‌കുവി (19)ന്റെ മൃതദേഹം കണ്ടെത്തിയത്.

New Update
646467676

കോട്ടയം: വാകത്താനം ഇരവുചിറയ്ക്കു സമീപമുള്ള കൊണ്ടോടി കോണ്‍ക്രീറ്റ് മിക്സിങ് യൂണിറ്റിലെ കാണാതായ  അതിഥി തൊഴിലാളിയുടെ മൃതദേഹം യൂണിറ്റിലെ കുളത്തില്‍ നിന്നു കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് അസം സ്വദേശി ലെയ്മാന്‍ കിഷ്‌കുവി (19)ന്റെ മൃതദേഹം കണ്ടെത്തിയത്.

അഴുകിയ നിലയിലായിരുന്നു മൃതദേഹം. യൂണിറ്റിലെ തൊഴിലാളിയായ ലെയ്മാനെ കാണാതായതായി പരാതിയുണ്ടായിരുന്നു. കുളത്തില്‍ ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. ചങ്ങനാശേരിയില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണു മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment