Advertisment

സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടിയില്ല; വിഷം കഴിച്ച് ചികിത്സയിലിരുന്ന ഗൃഹനാഥന്‍ മരിച്ചു

നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി തോമസ് സാഗര(55)മാണ് ആത്മഹത്യ ചെയ്തത്. 

New Update
646464

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി തോമസ് സാഗര(55)മാണ് ആത്മഹത്യ ചെയ്തത്. 

Advertisment

പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു. മകളുടെ വിവാഹത്തിനു വേണ്ടിയാണ് പണം തിരികെ ചോദിച്ചത്. 

തോമസ് നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ തിരികെ ചോദിച്ചപ്പോള്‍ നല്‍കിയില്ലെന്നും ഇതോടെ കടുത്ത മനോവിഷമത്തിലായിരുന്നു തോമസെന്നും ബന്ധുക്കള്‍ പറയുന്നു. 

ഏപ്രില്‍ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

 

Advertisment