Advertisment

ബി.ജെ.പി. നേതാവ് മര്‍ദിച്ചതിന് നല്‍കിയ പരാതി പോലീസ് സ്വീകരിച്ചില്ല, കസ്റ്റഡിയില്‍ എടുത്ത് മര്‍ദിച്ചു; യുവാവിന്റെ മരണത്തില്‍ പോലീസിനെതിരേ ബന്ധുക്കള്‍

12ന് തിരുവാലുരിലെ പ്രാദേശിക ബി.ജെ.പി. നേതാവായ സുരേഷുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ അഭിജിത്തിന് മര്‍ദനമേറ്റിരുന്നു

New Update
353555

കൊച്ചി: തിരുവാലൂരില്‍ ഇരുപതുകാരനായ അഭിജിത് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍. ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ബന്ധുക്കളുടെ ആരോപണം. ബി.ജെ.പി. നേതാവ് മര്‍ദിച്ചതിന് അഭിജിത് നല്‍കിയ പരാതി പോലീസ് സ്വീകരിച്ചില്ലെന്നും പകരം അഭിജിത്തിനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ് മര്‍ദിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Advertisment

12ന് തിരുവാലുരിലെ പ്രാദേശിക ബി.ജെ.പി. നേതാവായ സുരേഷുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ അഭിജിത്തിന് മര്‍ദനമേറ്റിരുന്നു.തുടര്‍ന്ന് അഭിജിത് ആശുപത്രിയില്‍ ചികിത്സതേടിയശേഷം ആലുവ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തില്ല. സുരേഷ് നല്‍കിയ പരാതിയില്‍ ക്ഷേത്ര നടയില്‍ നിന്ന അഭിജിത്തിനെ അറസ്റ്റ് ചെയ്ത് പൊലീസ് മര്‍ദിച്ചെന്നും ബന്ധുകള്‍ ആരോപിച്ചു. 

ഏവിയേഷന്‍ വിദ്യാര്‍ഥി കൂടിയായ അഭിജിത് സ്റ്റേഷനില്‍ നിന്ന് വന്നശേഷം സഹോദരിയെ വിളിച്ച് പോലീസ് സ്റ്റേഷനില്‍ നേരിട്ട പീഡനം പങ്കുവച്ചിരുന്നു. തുടര്‍ന്നാണ് 16ന് ജീവനൊടുക്കിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അഭിജിത്തിനെ മര്‍ദിച്ചവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരിക്കുകയാണ് അഭിജിത്തിന്റെ ബന്ധുക്കള്‍.

 

Advertisment