Advertisment

മദ്യലഹരിയില്‍ ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിന്റെ ദേഹത്ത്  വെള്ളമൊഴിച്ച് ലഹരിയിറക്കി വലഞ്ഞ് പോലീസ്

ഇലക്ഷന്‍ ഡ്യൂട്ടിക്കിടെ രാത്രിയാണ് ആറന്മുള പൊലീസിന് മദ്യലഹരിയില്‍ ഒരാള്‍ വീട്ടില്‍ തല്ലുണ്ടാക്കുന്ന വിവരം ലഭിച്ചത്.

New Update
464674

പത്തനംതിട്ട: മദ്യലഹരിയില്‍ ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ്. ഭര്‍ത്താവ് മദ്യപിച്ചെത്തി വീട്ടില്‍ അടിയുണ്ടാക്കുന്നെന്ന് വിവരം കിട്ടയതിന്റെ അടിസ്ഥാനത്തിലാണ് ആറന്മുള പോലീസ് സംഭവ സ്ഥലത്തെത്തിയത്. ആറന്മുള പോലീസ് സ്റ്റേഷന് കീഴിലാണ് സംഭവം. 

Advertisment

പ്രതിയെ പൊക്കാനെത്തിയ പോലീസ് വലഞ്ഞു. മദ്യപിച്ച് ലക്കുകെട്ട് ബോധമില്ലാതെ നില്‍ക്കുന്നയാളെ എങ്ങനെ കസ്റ്റഡിയിലെടുക്കും. ഒടുവില്‍ പോലീസ് തന്നെ ആളെ കുളിപ്പിച്ച് ലഹരി ഇറക്കി. ഇലക്ഷന്‍ ഡ്യൂട്ടിക്കിടെ രാത്രിയാണ് ആറന്മുള പൊലീസിന് മദ്യലഹരിയില്‍ ഒരാള്‍ വീട്ടില്‍ തല്ലുണ്ടാക്കുന്ന വിവരം ലഭിച്ചത്.

സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് കുടിച്ച് ലക്കുക്കെട്ട് ഭാര്യയെ തല്ലുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത 56കാരനെയാണ്. ഉപദേശിച്ച് വിടാമെന്ന് കരുതിയപ്പോള്‍ ലഹരിയിലായിരുന്ന ഇയാള്‍ പോലീസിനെ വലയ്ക്കുകയായിരുന്നു. 

ഇതോടെ ഇയാളുടെ കെട്ടിറക്കാന്‍ എന്താണ് മാര്‍ഗമെന്നായി അന്വേഷണം. അങ്ങനെയാണ് കുളിപ്പിക്കാന്‍ തീരുമാനിച്ചത്. ഒടുവില്‍ പോലീസുകാര്‍ ഇയാളെ പിടിച്ചു വലിച്ച് പൈപ്പിന്റെ ചുവട്ടില്‍ എത്തിച്ചു. 

ബക്കറ്റില്‍ വെള്ളം പിടിച്ച് കുളിക്കാന്‍ പറഞ്ഞെങ്കിലും ആള്‍ക്ക് അനക്കമില്ല. ഒടുവില്‍ എസ്.ഐ. തന്നെ വെള്ളം കോരി ഒഴിച്ച് മദ്യപിച്ച് ബോധമില്ലാതെ നിന്നയാളെ കുളിപ്പിച്ചു. ബോധം വന്നതോടെ ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മദ്യപിച്ച് ശല്യമുണ്ടാക്കിയതിനും ഭാര്യയെ തല്ലിയതിനും വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. പിന്നീട് ഉപദേശം കൊടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. 

 

Advertisment