Advertisment

കോഴിക്കോട് ലോറിയും സ്‌കൂട്ടറും  കൂട്ടിയിടിച്ച് മത്സ്യ വ്യാപാരി മരിച്ചു

ഫാറൂഖ് കോളജ് നക്കോട്ടില്‍ ബിച്ചാലി(60)യാണു മരിച്ചത്.

New Update
464347

കോഴിക്കോട്: ദേശീയപാതയില്‍ അരീക്കാട് നല്ലളം വൈദ്യുതി സബ് സ്റ്റേഷനു സമീപം ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു മത്സ്യ വ്യാപാരി മരിച്ചു. ഫാറൂഖ് കോളജ് നക്കോട്ടില്‍ ബിച്ചാലി(60)യാണു മരിച്ചത്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു കരുതുന്നു.

മത്സ്യവുമായി വരുന്നതിനിടെ രാവിലെയാണ് അപകടം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. 

 

Advertisment