Advertisment

പാലക്കാട് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിച്ചുവച്ച  ഗോഡൗണില്‍ തീപിടിത്തം

മാലിന്യം സൂക്ഷിച്ച കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നു.  

New Update
4747

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിച്ചുവച്ച ഗോഡൗണില്‍ തീപിടിത്തം. മൂന്ന് ടണ്ണില്‍ അധികം പ്ലാസ്റ്റിക്കും ഇവ സൂക്ഷിച്ച കെട്ടിടവും കത്തി നശിച്ചു. മാലിന്യം സൂക്ഷിച്ച കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നു.  

ഇന്നലെ രാത്രി 9നാണ് തീ പിടിത്തമുണ്ടായത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഓഫീസിന് സമീപത്തായി ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഉഴവര്‍ ചന്ത കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപടര്‍ന്ന സമയത്ത് തൊഴിലാളികെളൊന്നുമില്ലാത്തതിനാല്‍ ആളപായമില്ല. ചിറ്റൂര്‍, കഞ്ചിക്കോട്, കൊല്ലങ്കോട് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി പുലര്‍ച്ചെ 1:40ന്  തീ പൂര്‍ണമായും അണച്ചു. 

 

Advertisment