Advertisment

ദേശാടന പക്ഷികളെ ഉള്‍പ്പെടെ വേട്ടയാടി കണ്ണില്‍ കമ്പികുത്തിക്കയറ്റി കൊന്ന് ചുട്ടുതിന്നും; മൂന്നുപേര്‍ പിടിയില്‍

തമിഴ്‌നാട് സ്വദേശികളായ മണികണ്ഠന്‍, രാജേഷ്, രവി എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്

New Update
6346346

കോഴിക്കോട്: ദേശാടന പക്ഷികളെ ഉള്‍പ്പെടെ ക്രൂരമായി വേട്ടയാടി ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. പന്നിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ മണികണ്ഠന്‍, രാജേഷ്, രവി എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ആക്രി കച്ചവടവവുമായി എത്തിയതാണ് ഇവര്‍. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. 

Advertisment

പക്ഷികളുടെ കണ്ണില്‍ കമ്പി കുത്തിക്കയറ്റി അതിക്രൂരമായാണ് വേട്ടയാടുന്നത്. നാട്ടുകാരാണ് മൂന്ന് പേരെ പിടികൂടിയത്. പൊലീസ് ഇവരെ വനം വകുപ്പിന് കൈമാറി. പ്രാവ്, കോക്ക് ഉള്‍പ്പെടെയുള്ള പക്ഷികളാണ് കൂടുതല്‍. 

പക്ഷകളുടെ കണ്ണില്‍ കമ്പിയോ മൊട്ടുസൂചിയോ കുത്തിക്കയറ്റിയ ശേഷം കാഴ്ച് നഷ്ടപ്പെടുത്തിയ ശേഷം അവയുടെ കാല്‍ കയറില്‍ ബന്ധിപ്പിച്ചിടും. ചിറകിട്ടടിക്കുന്നത് കണ്ട് മറ്റ് പക്ഷികള്‍ എത്തുകയും അവയെ കൂട്ടമായി പിടികൂടുകയുമായിരുന്നു ചെയ്തിരുന്നത്. ഇവയെ കൊന്ന് തിന്നുകയോ കച്ചവടത്തിനായി കൊണ്ടുപോകുകയോ ആണ് പ്രതികള്‍ ചെയ്യുന്നത്. 

 

Advertisment