Advertisment

ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് യദുകൃഷ്ണ

പരാതിയില്‍ പേരുള്ളതായിട്ടാണ് പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച റസീപ്റ്റിലുള്ളതെന്നും യദു പറഞ്ഞു.

New Update
44747

തിരുവനന്തപുരം: റോഡിലെ വാക്കേറ്റത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി.  ഡ്രൈവര്‍ യദുകൃഷ്ണ. കാറിലുണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെ കേസെടുക്കണം.

മദ്യപിച്ചു, ഹാന്‍സ് ഉപയോഗിച്ചു, അശ്ലീല ആംഗ്യം കാണിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ പൊതുസമൂഹത്തില്‍ നാണംകെടുത്തി. ജോലി തടസപ്പെടുത്തിയെന്നും യദു പറഞ്ഞു. ഡ്യൂട്ടി തടസപ്പെടുത്തിയതിന് ഹൈക്കോടതിയെ സമീപിക്കാനാണ് യദുവിന്റെ നീക്കം. യാത്ര മുഴുമിപ്പിക്കാതെ യാത്രക്കാരെ ഇറക്കിവിട്ടതില്‍ കെ.എസ്.ആര്‍.ടി.സിയാണ് നിയമനടപടി എടുക്കേണ്ടത്. കാറിലുണ്ടായിരുന്ന അഞ്ചുപേരാണ് തെറ്റു ചെയ്തത്. അവര്‍ ബസിലുണ്ടായിരുന്ന യാത്രക്കാരെ വഴിയിലിറക്കി വിട്ടവരാണ്. 

പരാതിയില്‍ പേരുള്ളതായിട്ടാണ് പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച റസീപ്റ്റിലുള്ളതെന്നും യദു പറഞ്ഞു. നിന്റെ അച്ഛന്റെ വകയാണോയെന്ന് എം.എല്‍.എ. ചോദിച്ചു. പാളയത്തുവച്ച് സാഫല്യം കോംപ്ലക്സിന് മുമ്പില്‍ വച്ചാണ് ഇങ്ങനെ ചോദിച്ചത്. നിന്റെ അച്ഛന്റെ വകയാണോ റോഡെന്ന് എം.എല്‍.എയുടെ സഹോദരനും ചോദിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഡോര്‍ വലിച്ചു തുറക്കുകയും നിന്റെ ജോലി കളയിക്കുമെന്ന് പറഞ്ഞെന്നും യദു പറഞ്ഞു. അധികാര ദുര്‍വിനിയോഗവും ഗുണ്ടായിസവുമാണ് ഇവര്‍ കാണിച്ചത്. താന്‍ ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തകനല്ലെന്നും യദു കൂട്ടിച്ചേര്‍ത്തു.

Advertisment