Advertisment

വൈദ്യുതി ഉപഭോഗത്തില്‍ സ്വയം നിയന്ത്രണം തുടങ്ങിയത് ഫലം കാണുന്നു, ഉപഭോഗം 5800 മെഗാവാട്ടില്‍നിന്ന് 5600 ആയി കുറഞ്ഞു; ജനം സഹകരിക്കണമെന്ന്  മന്ത്രി കെ. കൃഷ്ണന്‍കുട്ടി

അലങ്കാര ലൈറ്റുകളും മറ്റു ഓഫ് ചെയ്ത് ജനങ്ങളും സഹകരിക്കണമെന്നും ശ്രമമെന്നും മന്ത്രി പറഞ്ഞു.

New Update
5666

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ വന്‍ ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണം തുടങ്ങിയത് ഫലം കാണുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇന്നലത്തെ ഉപഭോഗം 5800 മെഗാവാട്ടില്‍നിന്ന് 5600 ആയാണ് കുറഞ്ഞത്. 200 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഗാര്‍ഹിക ഉപഭോക്താക്കളെ പരമാവധി ബാധിക്കാതിരിക്കാനും സംസ്ഥാനത്ത് പവര്‍കട്ട് പരമാവധി ഏര്‍പ്പെടുത്താതിരിക്കാനാണു ശ്രമം. അലങ്കാര ലൈറ്റുകളും മറ്റു ഓഫ് ചെയ്ത് ജനങ്ങളും സഹകരിക്കണമെന്നും ശ്രമമെന്നും മന്ത്രി പറഞ്ഞു.

Advertisment

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും പീക് ലോഡ് സമയത്തെ ആവശ്യവും വര്‍ധിക്കുന്ന സാഹചര്യത്തില്‍, ലോഡ് കൂടുന്ന മേഖലകളില്‍ പ്രാദേശിക നിയന്ത്രണം ഇന്നലെ മുതല്‍ ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ഒട്ടാകെയുള്ള ലോഡ്‌ഷെഡിങ് ഇല്ല. 

വിതരണ ശൃംഖല തകരാറിലാകാതെ നോക്കാനാണ് ക്രമീകരണമെന്നു വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി അറിയിച്ചു. മതിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തി.

രണ്ടു ദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം ബോര്‍ഡ് വീണ്ടും സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും. ചരിത്രത്തില്‍ ആദ്യമായി വ്യാഴാഴ്ച വൈദ്യുതി ഉപയോഗം 11.41852 കോടി യൂണിറ്റും പീക് ലോഡ് 5854 മെഗാവാട്ടും ആയി ഉയര്‍ന്നു. യഥാര്‍ഥത്തില്‍ വൈദ്യുതി ആവശ്യം 6000 മെഗാവാട്ടില്‍ എത്തിയെന്നും പ്രാദേശിക നിയന്ത്രണം കൊണ്ടാണ് 5854 ല്‍നിന്നതെന്നും ബോര്‍ഡ് അധികൃതര്‍ ചൂണ്ടിക്കാട്ടി.

രാത്രി സമയത്തുള്ള നിയന്ത്രണമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വൈദ്യുതിലൈനിലേക്കു ചാഞ്ഞുനില്‍ക്കുന്ന ചില്ലകള്‍ വെട്ടുന്നതടക്കമുള്ള വിവിധകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പകല്‍ പലയിടങ്ങളിലും വൈദ്യുതി വിച്‌ഛേദിക്കുന്നുണ്ട്.

 

Advertisment