കോഴിക്കോട്: കോഴിക്കോട്-കണ്ണൂര്‍ ദേശീയ പാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി ഇന്ന് അടയ്ക്കും. ഇന്ന് മുതല്‍ 12 ദിവസത്തേക്കാണ് അടച്ചിടുക. ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലം പൂര്‍ണമായി അടയ്ക്കുന്നതിനാല്‍ ഈ വഴി ഗതാഗതം നിരോധിച്ചു.
കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍നിന്ന് തിരിഞ്ഞ് മോന്താല്‍ പാലം വഴി പോകണം. കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോകുന്ന വാഹനങ്ങള്‍ തലശേരിയിലെ ചൊക്ലി-മേക്കുന്ന് മൊന്താല്‍ പാലം വഴി പോകണം. അതേസമം ദീര്‍ഘദൂര ബസുകള്‍ ബൈപാസ് വഴി കടന്നുപോകും.
ഇതിന് മുന്‍പ് 2016ലാണ് പാലം അടച്ച് അറ്റകുറ്റപ്പണി നടത്തിയത്
1933ല്‍ നിര്‍മിച്ചതാണ് മാഹിപ്പാലം. 1971ല്‍ തൂണ്‍ നിലനിര്‍ത്തി പാലം നിര്‍മിച്ചു. പിന്നീട് പല വര്‍ഷങ്ങളിലായി ബലപ്പെടുത്തല്‍ നടന്നു. പുതിയ പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.