പാമ്പാടി : കോത്തലയില്‍ പ്ലാവില്‍ ചക്കയിടാന്‍ കയറിയ യുവാവ് വീണു മരിച്ചു. ഇന്നു വൈകിട്ട് 6:40 ന് ആയിരുന്നു സംഭവം. പെയിന്റിങ് തൊഴിലാളിയായ കോത്തല അഞ്ചപുരയില്‍ രതീഷ് ജോര്‍ജ് (40) ആണ് മരണപ്പെട്ടത്. വൈകിട്ട് പെയ്ത ശക്തമായ മഴക്ക് ശേഷമാണ് അപകടം. മരത്തില്‍ നിന്നു കാല്‍വഴുതി താഴേയക്കു വീഴുകയായിരുന്നു.
മരത്തില്‍ നിന്നും വീണ ഉടന്‍ പാമ്പാടി താലൂക്ക് ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതണു രതീഷ്.സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കോത്തല സെഹിയോൻ ഓർത്തഡോക്സ് പള്ളിയിൽ.