Advertisment

മലപ്പുറത്ത് മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ അ​ക്ര​മി​ച്ച് കവർന്നെടുത്തത് 1.75 കോ​ടി​യു​ടെ സ്വ​ർ​ണം; അ​ഞ്ചു പ്ര​തി​ക​ൾ ക​സ്റ്റ​ഡി​യി​ൽ, ക​വ​ർ​ച്ച​യി​ൽ ജ്വ​ല്ല​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്‌ പങ്കുണ്ടോയെന്ന് അന്വേഷിക്കും

New Update
kerala police jeep23

മ​ല​പ്പു​റം: താ​നൂ​രി​ല്‍ വൻ സ്വർണ കവർച്ച. മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ അ​ക്ര​മി​ച്ച് 1.75 കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണം തട്ടിയെടുത്ത കേസിൽ 5 പ്ര​തി​ക​ൾ പി​ടി​യി​ൽ. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

പ്ര​തി​ക​ൾ​ക്ക് സ്വ​ർ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​യാ​ളി​ന്‍റെ ഫോ​ൺ ന​ന്പ​ർ ല​ഭി​ച്ച​ത് എ​ങ്ങ​നെ​യെ​ന്നു ക​ണ്ടെ​ത്താ​നും ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. ഏ​തെ​ങ്കി​ലും ജ്വ​ല്ല​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു ക​വ​ർ​ച്ച​യി​ൽ പ​ങ്കു​ണ്ടോ എ​ന്ന​തും പോ​ലീ​സ് സം​ഘം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ഇ​തി​നാ​ൽ ത​ന്നെ പി​ടി​യി​ലാ​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ നി​ര്‍​മാ​ണ ശാ​ല​യി​ല്‍ നി​ന്നു ജ്വ​ല്ല​റി​ക​ളി​ലേ​ക്ക് കൊ​ണ്ട് വ​ന്ന സ്വ​ര്‍​ണ​മാ​ണ് പ്ര​തി​ക​ള്‍ ക​വ​ര്‍​ന്ന​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. 

Advertisment