Advertisment

സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ അതിക്രമം; ബർത്ത് മാറി ഉറങ്ങിയ ആളോട് സീറ്റ് മാറണമെന്ന് ആവശ്യപ്പെട്ട വനിതാ ടിടിഇക്കു നേരെ കയ്യേറ്റശ്രമം; പ്രതി കസ്റ്റഡിയിൽ

ടിടിഇക്ക് നേരെ അതിക്രമം. പ്രതിയെ കായംകുളം റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കൊല്ലം കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്.

New Update
railway track1

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ ടിടിഇക്ക് നേരെ അതിക്രമം. വനിതകൾ ബുക്ക് ചെയ്ത ബർത്തിൽ ഉറങ്ങിയ പുരുഷ യാത്രക്കാരനോടു സീറ്റ് മാറാൻ ആവശ്യപ്പെട്ട വനിതാ ടിടിഇക്കു നേരെ കൈയ്യേറ്റ ശ്രമമുണ്ടായി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് സംഭവം നടന്നത്.

ആലുവ സ്വദേശി റോജിയാണ് ടിടിഇയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇയാളെ കായംകുളം റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കൊല്ലം കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്.

Advertisment