Advertisment

തക്കാളി ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും പൊട്ടാസ്യം ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും ഗുണം ചെയ്യും. 

New Update
gfgfhdfg

പല വിഭവങ്ങളിലും നാം പതിവായി ഉപയോഗിക്കുന്ന ഒന്നാണ് തക്കാളി. വിറ്റാമിന്‍ എ, സി, കെ, ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, ലൈക്കോപീന്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയടങ്ങിയതാണ് തക്കാളി. തക്കാളി ജ്യൂസ് കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും പൊട്ടാസ്യം ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. കൂടാതെ തക്കാളി ജ്യൂസ് പതിവാക്കുന്നത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും ഗുണം ചെയ്യും. 

പ്രമേഹ രോഗികള്‍ക്കും തക്കാളി ജ്യൂസ് കുടിക്കാം. വിറ്റാമിന്‍ സി അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഫൈബര്‍ അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. പതിവായി തക്കാളി ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

benefits-of-drinking-tomato-juice
Advertisment