Advertisment

ഓട്സ് പതിവായി കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ അറിയാം

ഓട്സിൽ മഗ്നീഷ്യം, വിറ്റാമിൻ ബി 1, ബി 5, അയൺ, സിങ്ക്, കോപ്പർ തുടങ്ങിയ പോഷകങ്ങളും ധാരാളമുണ്ട്. ഓട്‌സ് ഹൃദയ-ആരോഗ്യകരമായ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓട്സ് പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

New Update
hrdgs

ഫൈബർ ബീറ്റാ-ഗ്ലൂക്കൻ ഉൾപ്പെടെയുള്ള കാർബോഹൈഡ്രേറ്റുകളുടെയും നാരുകളുടെയും ഉറവിടമാണ് ഓട്സ്. അവശ്യ അമിനോ ആസിഡുകൾ ഓട്സിൽ അടങ്ങിയിട്ടുള്ളതിനാൽ‍ ശരീരത്തിലെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് സഹായകമാണ്. ഓട്സ് പതിവായി കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

Advertisment

പ്രകൃതിദത്ത ആന്റിഓക്‌സിഡേറ്റീവ് എന്നതിനപ്പുറം ഇതിൽ മഗ്നീഷ്യം, വിറ്റാമിൻ ബി 1, ബി 5, അയൺ, സിങ്ക്, കോപ്പർ തുടങ്ങിയ പോഷകങ്ങളും ധാരാളമുണ്ട്. ഓട്‌സ് ഹൃദയ-ആരോഗ്യകരമായ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓട്സ് പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഓട്‌സിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഓട്‌സിലെ ബീറ്റാ-ഗ്ലൂക്കൻ ഫൈബർ മൊത്തത്തിലുള്ളതും എൽഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവും കുറയ്ക്കാൻ ഫലപ്രദമാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എൽഡിഎൽ കൊളസ്ട്രോൾ ധമനികളിൽ വീക്കം ഉണ്ടാക്കുന്നു. ടിഷ്യൂകൾക്ക് കേടുപാടുകൾ വരുത്തുന്നു.

ഓട്‌സിൽ കലോറി കുറവാണ്. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഓട്‌സിലെ ബീറ്റാ-ഗ്ലൂക്കൻ വിശപ്പ് കുറയ്ക്കുന്നതിന് ഫലപ്രദമാണ്. ബീറ്റാ-ഗ്ലൂക്കൻ ഭക്ഷണത്തോടുള്ള പ്രതികരണമായി കുടലിൽ ഉത്പാദിപ്പിക്കുന്ന ഹോർമോണായ പെപ്റ്റൈഡ് YY ൻ്റെ അളവ് കൂട്ടും. ഇത് ഹോർമോൺ കലോറി ഉപഭോഗം കുറയ്ക്കുകയും അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

benefits-of-eating-oats
Advertisment