Advertisment

ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കുറയ്ക്കാൻ സഹായിക്കുന്ന ടിപ്സ് നോക്കാം

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നതിനിടെ കൃത്യമായ ഇടവേളകളില്‍ അല്‍പസമയം നിന്നും ജോലി ചെയ്യുക. ഇതിനുള്ള സൗകര്യം ജോലിയില്‍ കൊണ്ടുവരാൻ സാധിക്കുമെങ്കില്‍ അത് ചെയ്യുക. ഓഫീസ് ജോലി, കംപ്യൂട്ടറിലോ ലാപ്പിലോ ചെയ്യുന്ന ജോലിയിലൊക്കെയാണ് ഈ മാറ്റം കൊണ്ടുവരാനാവുക.

New Update
hgytrdfg

പല രീതിയിലാണ് മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നത് നമ്മെ ബാധിക്കുക. പ്രധാനമായും ശരീരത്തില്‍ കൊഴുപ്പടിയുക, വണ്ണം കൂടുക/ അല്ലെങ്കില്‍ വയര്‍ ചാടുക- ജീവിതശൈലീരോഗങ്ങളുണ്ടാവുക, കായികാധ്വാനത്തിന്‍റെ അഭാവം മൂലം രോഗങ്ങള്‍ പതിവാകുക എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ തന്നെയാണ് ഏറെയും വരിക. 

Advertisment

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നതിനിടെ കൃത്യമായ ഇടവേളകളില്‍ അല്‍പസമയം നിന്നും ജോലി ചെയ്യുക. ഇതിനുള്ള സൗകര്യം ജോലിയില്‍ കൊണ്ടുവരാൻ സാധിക്കുമെങ്കില്‍ അത് ചെയ്യുക. ഓഫീസ് ജോലി, കംപ്യൂട്ടറിലോ ലാപ്പിലോ ചെയ്യുന്ന ജോലിയിലൊക്കെയാണ് ഈ മാറ്റം കൊണ്ടുവരാനാവുക. അത് സാധിക്കുന്നവര്‍ക്കേ ചെയ്യാനാകൂ. 

വലിയ മാറ്റമാണ് ഇത് നിങ്ങളിലുണ്ടാക്കുക. ഒന്നാമതായി ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിലെ ശരീരവേദനയ്ക്ക് വലിയ ആശ്വാസം ലഭിക്കും. കാരണം, ഒരേ ഇരിപ്പ് ഇരിക്കുമ്പോള്‍ അത് കഴുത്ത് വേദന, നടുവേദനയ്ക്കെല്ലാം കാരണമാകാറുണ്ട്. ഈ പ്രശ്നങ്ങളെയെല്ലാം ഒരു പരിധി വരെ മാറ്റാൻ ഇത് സഹായിക്കും.

ഇടയ്ക്ക് നിന്നും ജോലി ചെയ്യുമ്പോള്‍ ഇരുന്ന് ജോലി ചെയ്യുന്നതില്‍ നിന്ന് വിഭിന്നമായി കലോറി കൂടുതലായി എരിച്ചുകളയാൻ സാധിക്കും. അതായത് ഇരിക്കുമ്പോള്‍ല മണിക്കൂറില്‍ 65-85 ഡിഗ്രിയാണ് എരിഞ്ഞുപോകുന്നതെങ്കില്‍ നില്‍ക്കുമ്പോള്‍ 70-95 വരെയാണ് കലോറി പോകുന്നത്. ജീവിതശൈലീരോഗങ്ങള്‍, അനുബന്ധ പ്രശ്നങ്ങള്‍ എല്ലാം കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.

doing-office-job-by-sitting tips
Advertisment