Advertisment

കൂലി തർക്കത്തെ തുടർന്ന് ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധം; കൊ­​ച്ചി ബി​പി​സി​എ​ലി­​ലെ ഡ്രൈ­​വ​ര്‍­​മാ​ര്‍ പ­​ണി­​മു­​ട­​ക്കി​ല്‍, ഏ​ഴ് ജി​ല്ല​ക​ളി​ലേ​ക്കു​ള്ള എ​ല്‍​പി­​ജി വിതരണം മു​ട​ങ്ങി

New Update
H

കൊച്ചി: അമ്പലമുകൾ ബി പി സി എല്ലിലെ എൽപിജി ബോട്ടിലിംഗ് പ്ലാന്റിൽ പണിമുടക്കി ഡ്രൈവർമാർ. ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. കൂലി തർക്കത്തെ തുടർന്ന് ഡ്രൈവർ ശ്രീകുമാറിനാണ് മർദ്ദനമേറ്റിരുന്നു.

പരിക്കേറ്റയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാന്റിലെ 200 ഓളം ഡ്രൈവർമാർ പണിമുടക്കിയതോടെ ഏഴു ജില്ലകളിലേക്കുള്ള 140 ഓളം ലോഡ് സർവീസ് മുടങ്ങി.

Advertisment