Advertisment

മേയർ ആര്യ രാജേന്ദ്രനെതിരായ മോശം പരാമർശം; യുട്യൂബര്‍ സൂരജ് പാലാക്കാരനെതിരെ പൊലീസില്‍ പരാതി നല്‍കി ഡിവൈഎഫ്‌ഐ

New Update
H

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ അശ്ലീല പരാമര്‍ശത്തോടെ വീഡിയോ ചെയ്ത് പ്രചരിപ്പിച്ച യുട്യൂബര്‍ സൂരജ് പാലാക്കാരനെതിരെ പൊലീസില്‍ പരാതി നല്‍കി ഡിവൈഎഫ്‌ഐ. സമാന പരാതികള്‍ ഇയാള്‍ക്കെതിരെ മുമ്പും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ തെറിയുടെയും അശ്ലീലത്തിന്റെയും അകമ്പടിയോടെവിളിച്ചു പറയുന്ന ഇത്തരം ആഭാസന്‍മാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

 

Advertisment