Advertisment

ആരോഗ്യകരമായ രീതിയിൽ ഉരുളക്കിഴങ്ങ് ഇങ്ങനെ കഴിക്കാം

ഉരുളക്കിഴങ്ങ് മിതമായ അളവിൽ  കഴിക്കുകയും ആരോ​ഗ്യകരമായ രീതിയിൽ തയ്യാറാക്കുകയും ചെയ്യുമ്പോൾ ഭാരം കൂട്ടുകയില്ല. ഫ്രെഞ്ച് ഫ്രൈ, ചിപ്സ് എന്ന രീതിയിൽ ഇവ കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. അമിതമായി എണ്ണ ചേർത്ത് പാകം ചെയ്യുന്നത് ​ഗുണങ്ങൾ ഇല്ലാതാക്കുന്നു.

New Update
fgftyery

ഉരുളക്കിഴങ്ങിൽ നാരുകൾ, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ബി6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പലരും ഉരുളക്കിഴങ്ങ് ശരീരത്തിന് ദോഷകരമാണെന്നാണ് കരുതുന്നത്. എന്നാൽ അത് നമ്മൾ എങ്ങനെ പാചകം ചെയ്യുന്നു, എങ്ങനെ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

Advertisment

ഉരുളക്കിഴങ്ങ് ഫ്രഞ്ച് ഫ്രെെസ് രൂപത്തിലോ ബർ​ഗറിലോ എല്ലാം ചേർത്ത് കഴിക്കാറുണ്ട്. ഉരുളക്കിഴങ്ങ് കാർബോഹൈഡ്രേറ്റ് ആണ്. ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്, എന്നാൽ മിതമായ അളവിൽ കഴിച്ചാൽ ഒരു ഭക്ഷണവും ആപത്തല്ലെന്ന് വിദ​ഗ്ധർ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ ഉരുളക്കിഴങ്ങ് പൂർണ്ണമായും ഒഴിവാക്കണമെന്ന് കരുതുന്നു.  

ഉരുളക്കിഴങ്ങ് മിതമായ അളവിൽ  കഴിക്കുകയും ആരോ​ഗ്യകരമായ രീതിയിൽ തയ്യാറാക്കുകയും ചെയ്യുമ്പോൾ ഭാരം കൂട്ടുകയില്ല. ഫ്രെഞ്ച് ഫ്രൈ, ചിപ്സ് എന്ന രീതിയിൽ ഇവ കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. ഉരുളക്കിഴങ്ങ് അമിതമായി എണ്ണ ചേർത്ത് പാകം ചെയ്യുന്നത് അതിന്റെ ​ഗുണങ്ങൾ ഇല്ലാതാക്കുന്നു.

ഇവ അമിതമായോ അല്ലെങ്കിൽ പതിവായോ കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണ്. ആരോഗ്യകരമായ രീതിയിൽ ഉരുളക്കിഴങ്ങ് കഴിക്കണമെങ്കിൽ തീർച്ചയായും അവ എണ്ണയിൽ കഴിക്കരുത്. എണ്ണയിൽ വറുക്കാതെ ഉരുളക്കിഴങ്ങ് പാകം ചെയ്യുന്നത്  ശരീരത്തിന് വലിയ അപകടമില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത് അമിതവണ്ണത്തിനുള്ള സാധ്യതയും കുറയ്ക്കുന്നു.

eating-potatoes-make-healthy
Advertisment