Advertisment

കാരക്കോണം മെഡിക്കൽ കോളേജ് കോഴ കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി; പ്രതിക്കൂട്ടിൽ സി.എസ്.ഐ സഭ മുൻ അധ്യക്ഷൻ ധർമരാജ് റസാലം, ബെനറ്റ് എബ്ര​ഹാം അടക്കം നാല് പേർ; നടന്നത് 500 കോടിയോളം രൂപയുടെ ഇടപാടുകൾ !

New Update
ഒരു മന്ത്രിപുത്രന്‍ കൂടി ഇഡി കുരുക്കിലേക്ക് ! മൂന്നാറിലും വയനാട്ടിലും മന്ത്രിപുത്രനുള്ളത് ഏക്കറുകണക്കിന് തോട്ടങ്ങള്‍ ! ദുബായില്‍ ബിസിനസ് സാമ്രാജ്യം. മലയാളത്തിലെ പ്രമുഖ നടനുമായുള്ള കൂട്ടു കച്ചവടത്തില്‍ നടന്റെ സ്വത്തും ഇവര്‍ അടിച്ചുമാറ്റി ! മന്ത്രിപുത്രനും സുഹൃത്തുക്കളും പണമുണ്ടാക്കിയത് തര്‍ക്കങ്ങളില്‍ മധ്യസ്ഥനായും ഇടനില നിന്നും. മറ്റൊരു മന്ത്രിയുടെ ചൈനാ യാത്രയും വിവാദത്തില്‍ ! മന്ത്രിയുടെയും കുടുംബത്തിന്റെയും ചൈനാ യാത്രയ്ക്ക് പണം മുടക്കിയത് വിവാദ വ്യവസായി

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജിൽ കോഴ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു. സി.എസ്.ഐ സഭ മുൻ അധ്യക്ഷൻ ധർമരാജ് റസാലം, ബെനറ്റ് എബ്ര​ഹാം അടക്കം നാല് പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. കലൂരിലെ പി.എം.എൽ.എ. കോടതിയിലാണ് ഇ.ഡി. കുറ്റപത്രം സമർപ്പിച്ചത്.

Advertisment

സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ. മെഡിക്കൽ കോളേജ് ആണ് ഒന്നാം പ്രതി. സഭാ മുൻ സെക്രട്ടറി ടി.ടി. പ്രവീണും പ്രതിസ്ഥാനത്തുണ്ട്. ഇരുവരെയും നേരത്തെ പലതവണ കൊച്ചി ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. 

500 കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നു എന്നാണ് പരാതിയിൽ പറയുന്നത്. കേസ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ഇ ഡി ഏറ്റെടുത്തത് 

 

Advertisment